പാലക്കാട് പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; കാരണം തേടി പൊലീസ്

പാലക്കാട് വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കു‍ഴിയിലെ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ രാജേന്ദ്രന്‍റെ മകളായ സുരഭി കോ‍ഴിപ്പാറ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് വാളയാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here