വടകര മോർഫിംഗ് കേസ്; മുഖ്യ പ്രതി ബിബീഷിനെ തേടിയുള്ള അന്വേഷണത്തില്‍ നിര്‍ണായക നീക്കം

വടകര മോർഫിംഗ് കേസിൽ, മുഖ്യ പ്രതി ബിബീഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ 13 ദിവസമായി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം ബിബീഷിനായി അന്വേഷണ സംഘം തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.

വിവാഹ വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നൽകുന്ന വിവരം.

സ്റ്റുഡിയോ ഉടമകൾ പിടിയിലായെങ്കിലും ബിബീഷിനെ അറസ്റ്റ് ചെയ്താൽ മാത്രമേ കേസന്വേഷണം മുന്നോട്ട് നീങ്ങൂ. ഈ സാഹചര്യത്തിലാണിപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് വന്നിരിക്കുന്നത്. എന്നാൽ മുൻകൂർ ജാമ്യത്തിനായി ബിബീഷ് കോഴിക്കോട് ജില്ലാ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here