
മലയാളത്തിന്‍റെ പ്രിയ നടിമാരില്‍ ഒരാളായ റിമ കല്ലിംഗല്‍ എന്നും യാത്രകളെ പ്രണയിക്കുന്ന വ്യക്തിയാണ്. മഞ്ജുവാര്യറുമൊത്തുള്ള റാണിപദ്മിനിയെന്ന ചിത്രം തന്നെ യാത്രയുമായി ബന്ധമുള്ളതാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ റിമ തന്‍റെ പുതിയ യാത്രയുടെ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ഇറ്റലിയിലെ ടസ്‌കാനിയിലെ ലാജറ്റികോ എന്ന അതിസുന്ദരമായ പ്രദേശത്താണ് റിമയിപ്പോള്‍. അവിടെയുള്ള തിയറ്റർ ഓഫ് സൈലൻസ് എന്ന തുറന്ന വേദിയുടെ അവിസ്മരണീയത പങ്കുവയ്ക്കുന്ന വിഡിയോ റിമ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here