രാഹുലിന്റെ പ്രതികാരം; മന്‍മോഹനെ മൗനിയെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് പരിഹസിച്ച മോദിയ്ക്ക് രാഹുലിന്റെ പരിഹാസശരം

ദില്ലി: കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗിനെ മൗനി സിംഗെന്നായിരുന്ന മോദി അഭിസംബോധന ചെയ്തിരുന്നത്. ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്കുകളെല്ലാം മോദിക്ക് തന്നെ കുരിശായിരിക്കുകയാണ്. രാജ്യം പ്രക്ഷോഭത്താല്‍ കത്തുമ്പോള്‍ വായ തുറക്കാത്ത മോദി മൗനിയാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

എസ്.സി എസ്.ടി നിയമങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ദളിത് വിഭാഗങ്ങള്‍ പ്രക്ഷേഭത്തിലേര്‍പ്പെടുമ്പോഴും മോദി എന്താണ് ഒന്നും മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ദളിതര്‍ക്കുവേണ്ടി നരേന്ദ്രമോദി ഒരു വാക്കുപോലും പറയുന്നതില്ലെന്നും രാഹുല്‍ കര്‍ണാടകയിലെ പരിപാടിക്കിടെ ചൂണ്ടികാട്ടി.

ദളിത് പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എസ്.സി എസ്.ടി നിയമത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണ്. ഇവിടെ മോദിയുടെ മൗനം കുറ്റകരമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സി ബി എസ് സി ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിഷയത്തിലും രാഹുല്‍ മോദിയെ പരിഹസിച്ചു. മോദിക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനായില്ലെന്ന് വരാം. പക്ഷേ അദ്ദേഹം ഇനിയും വിദ്യാര്‍ഥികളോട് പരീക്ഷക്ക് എങ്ങനെ തയ്യാറാവാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുമെന്ന് റേഡിയോയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ‘ടിപ്പുകള്‍’ നല്‍കിയതിനെ സൂചിപ്പിച്ച് രാഹുല്‍ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News