
തന്നെ മകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾക്കെതിരെ യുവതിയുടെ ഹർജി. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ റൂബി ചാക്കൊയാണ് മാതാപിതാക്കള്‍ക്കെതിരെ എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്.
പള്ളി രേഖയും ജനന സർട്ടിക്കറ്റും പാസ്പോർട്ടും അടക്കം ഔദ്യോഗീക തിരിച്ചറിയൽ രേഖകൾ പ്രകാരം താൻ മഠത്തിപ്പറമ്പില്‍ ജോസഫ് ചാക്കോ – ഗ്രേസ് ദമ്പതികളുടെ മകളായിട്ടും മാതാപിതാക്കൾ തനിക്ക് പിതൃത്വം നിഷേധിക്കുകയാണെന്ന് യുവതി ഹർജിയിൽ ആരോപിക്കുന്നു.
ആൺ കുഞ്ഞല്ലാതിരുന്നതുകൊണ്ട്മാതാവ് തന്നെ ശൈശവത്തിലേ ഉപേക്ഷിച്ചു. കുടുംബക്കാരും നാട്ടുകാരും തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും മാതാവ് ഗ്രേസ് ചാക്കോ കഴിഞ്ഞ 40 വർഷമായി പിതാവിന്‍റെ അറിവോടെ, തന്നെ അധിക്ഷേപിക്കുകയാണ്.
പിതൃത്വം തെളിയിക്കാൻ താൻ DNA ടെസ്റ്റിനു വിധേയമാവണമെന്ന് മാതാവ് ഗ്രേസ് ആവശ്യപ്പെടുകയാണെന്നും റൂബി ഹർജിയിൽ പറയുന്നു. വീട്ടിലും തനിക്ക് പ്രവേശനം നിഷേധിക്കുകയാണ്.ഇന്ത്യൻ സമൂഹത്തിൽ പൊതുവേയുള്ള
സ്ത്രീവിദ്വേഷത്തിന്‍റെയും സ്ത്രീകളോടുള്ള അതിക്രമത്തിന്‍റെയും ഇരയാണ് താൻ എന്നും യുവതി ഹർജിയിൽ പറയുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി മാതാപിതാക്കളോടും സഹോദരിയോടും നേരിട്ട് ഹാജരാകാൻ നിർദേശിച്ച് നോട്ടീസയച്ചു. മകളായി തന്നെ അംഗീകരിക്കാൻ നിർദേശിക്കണമെന്ന ഹർജിക്കൊപ്പം വീട്ടിൽ പ്രവേശിക്കാൻ അനുമതിയും പൊലീസ് സംരക്ഷണവും തേടി ഉപഹർജിയും സമർപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here