ബിബീഷ് കുറ്റം സമ്മതിച്ചു; അഞ്ച് സ്ത്രികളുടെ ചിത്രങ്ങള്‍ മാത്രമാണ് മോര്‍ഫിംഗ് നടത്തി നഗ്നചിത്രങ്ങളാക്കിയത്; രണ്ടായിരത്തിലധികം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം; ചോദ്യം ചെയ്യലിന്‍റെ വിവരങ്ങള്‍ ഇങ്ങനെ

വടകര മോർഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്‍റെ ഏറ്റുപറച്ചില്‍.  സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍  മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കിയത്.

രണ്ടായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിംഗ് നടത്തിയെന്നും ബിബീഷ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകരയില്‍ മോര്‍ഫിംഗ് വീഡിയോകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.

ഇടുക്കിയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ 13 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.

വിവാഹ വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നൽകുന്ന വിവരം. ബിബീഷിനെ അറസ്റ്റ് ചെയ്തത് കേസന്വേഷണത്തില്‍ വന്‍ വ‍ഴിത്തിരിവാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here