ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന് ഫ്ലൈയിങ്ങ് കിസ്സും ടാറ്റയും നല്‍കി;സ്റ്റാര്‍ട്ട് ചെയ്തു; പിന്നീട് സംഭവിച്ചത് ഇതാണ്; ഓട്ടോ ഓടിക്കാന്‍ പഠിക്കുന്ന അനുശ്രീയുടെ വീഡിയോ വൈറലാകുന്നു

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ കൊണ്ടും ലാളിത്യം കൊണ്ടും മലയാള സിനിമയില്‍ അനുശ്രീയോളം ശ്രദ്ധിക്കപ്പെട്ട നായികയുണ്ടാവില്ല. പുതിയ ചിത്രത്തില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള തന്ത്രപ്പാടിലാണ് താരം. ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ്, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഓട്ടോറിക്ഷയുമായി മല്ലയുദ്ധത്തിലാണ് നടി അനുശ്രീ. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത്. ഓട്ടോയില്‍ കയറിയിരുന്ന് ടാറ്റയും ഫ്‌ലൈയിങ്ങ് കിസ്സും നല്‍കി ഓട്ടം തുടങ്ങി പിന്നീട് നടന്നതെല്ലാം വീഡിയോ പറയും

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News