അധ്യാപികയുമായി സ്വവര്‍ഗരതി; തടയാന്‍ ശ്രമിച്ചതിന് അമ്മയെ രശ്മി കൊലപ്പെടുത്തി; നാടിനെ നടുക്കിയ സംഭവത്തിന്‍റെ ചുരുള‍ഴിഞ്ഞത് അച്ഛന്‍റെ പരിശ്രമത്തിലൂടെ

ഗാസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. ടീച്ചറുമായുള്ള സ്വവര്‍ഗരതി തടഞ്ഞതിന് അമ്മയെ 21 വയസ്സുള്ള മകള്‍ തല്ലികൊല്ലുകയായിരുന്നു.

ടീച്ചറായ നിഷാ ഗൗതമയുമായുള്ള സ്വവര്‍ഗ രതി തടഞ്ഞതിനെ തുടര്‍ന്ന മകളായ രശ്മി റാണ ഇരുമ്പു വടി ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സതീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ കാവി നഗര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ടീച്ചറെ വിട്ടു പിരിയാന്‍ കഴിയില്ലെന്നും ഇതിന്റെ പേരില്‍ അമ്മ തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നുവെന്നും രശ്മി പൊലീസില്‍ മൊഴി നല്‍കി. ഇരുവരെയും കോടിതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel