അതൊരു സത്യം മാത്രം; അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹൻലാലിന്‍റെയും മഹത്വം നമ്മളറിയുന്നത്; തിരക്കഥാകൃത്ത് തുറന്നുപറയുന്നു

പ്രമുഖ തിരക്കഥാകൃത്ത് എം എ നിഷാദാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ടാണ് മഹാതാരങ്ങളായി നിലകൊള്ളുന്നതെന്ന് വിവരിച്ച് രംഗത്തെത്തിയത്. ക‍ഴിഞ്ഞ ദിവസത്തെ കുറിപ്പിന്‍റെ തുടര്‍ച്ചയാണ് ഇത്.

തന്റെ ചിത്രം ബെസ്റ്റ് ഓഫ് ലക്ക് പരാജയപ്പെടാനുണ്ടായ കാരണം യുവതാരങ്ങളായ ആസിഫ് അലിയും റിമകല്ലിംഗലുമടക്കമുള്ളവരാണെന്നായിരുന്നു ആദ്യ കുറിപ്പ്. ഇത് വിവാദത്തിന് വ‍ഴി വെച്ചിരുന്നു.

പുതിയ കുറിപ്പ് ഇങ്ങനെ

ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത് അവിടെയാണെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമ വെറുമൊരു ഗെയിമല്ല. ജയവും തോല്‍വിയുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. സിനിമയൊരു മനോഹരമായ കഥ പറച്ചിലാണ്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍ ചില നടീനടന്‍മാരുടെ വിചാരം അവര്‍ക്കെല്ലാ കഥാപാത്രങ്ങളും യോജിക്കുമെന്നാണ്.

എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചിലര്‍ക്ക് മാത്രമേ ചേരൂ. അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ.. അത് അപ്രിയമാണെങ്കില്‍…എന്നാണ് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

നിഷാദിന്‍റെ ആദ്യ കുറിപ്പ് ഇങ്ങനെ

‘ഞാന്‍ ചെയ്ത ഒരു അബദ്ധമാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്.’

‘അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിംങ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്.’

‘അഭിനയിക്കാന്‍ അറിയാവുന്ന ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് പേരാണ് ആ സിനിമ ചെയ്തത് എങ്കില്‍ ഹിറ്റായേനെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഒന്നും ചെയ്യാനാകാതെ പോയ സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക്. ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.’

‘ഞാന്‍ കുറ്റം പറയുന്നില്ല. എന്റെ തെറ്റായിരുന്നു അത്. അഭിനയിക്കാന്‍ അറിയാവുന്നവരാണോ എന്ന് ഞാന്‍ നോക്കണമായിരുന്നു. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് വന്നത്. എന്റെ നിര്‍ബന്ധപ്രകാരം. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ ആയി തെറ്റുകാരന്‍. ഹിറ്റായിരുന്നുവെങ്കില്‍ അവരുടെ കഴിവായേനെ.’

2010ലാണ് ബെസ്റ്റ് ഓഫ് ലക്ക് റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News