കയ്യൂരില്‍ മതിലുകളില്ല; വിസ്മയമായി വിപ്ലവ ഗ്രാമം; കാണാം കേരളാ എക്സ്പ്രസ്

കേരള ചരിത്രം ഇളക്കിമറിച്ച അത്യുജ്ജ്വല കര്‍ഷക സമരത്തിന്‍റെ നാടാണ് കാസര്‍ക്കോട് ജില്ലയിലെ കയ്യൂര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ക‍ഴുമരമേറിയ അഞ്ച് ധീര വിപ്ലവകാരികളുടെ ഓര്‍മ്മയില്‍ എപ്പോ‍ഴും ചുവന്നു തുടുത്തു നില്‍ക്കുന്ന ഒരു ഗ്രാമം.

ആ വിപ്ലവ ചരിത്രത്തിന്‍റെ ഓര്‍മ്മയില്‍ പു‍ഴ കടന്ന് വരുന്നവരെ കയ്യൂര്‍ ഇപ്പോ‍ഴും ആവേശഭരിതരാക്കുന്നുണ്ട്. കേരളത്തില്‍ എവിടെയും സര്‍വ്വവ്യാപിയായി കാണുന്ന മതില്‍ വത്കരണം നമുക്ക് കയ്യൂരില്‍ കാണാനാവില്ല . കയ്യൂരില്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല വീടുകള്‍ക്കും പറമ്പുകള്‍ക്കും മതിലുകളില്ല.

കേരളത്തില്‍ മതില്‍ കെട്ടാത്ത ഏക ഗ്രാമമായിരിക്കും ഒരു പക്ഷേ കയ്യൂര്‍. ഈ പഞ്ചായത്തിലെ ജയില്‍ പോലും `തുറന്ന ജയിലാണ്’. മതിലുകളില്ലാത്ത മനുഷ്യ സ്നേഹത്തിന്‍റെ മഹത്തായ തത്വശാസ്ത്രം പ്രസംഗത്തില്‍ മാത്രമല്ല പ്രയോഗത്തിലും ഉയര്‍ത്തിപ്പിടിക്കുകയാണ് കയ്യൂര്‍.

കേരളാ എക്സ്പ്രസിന്‍റെ `മതിലുകളില്ലാത്ത കയ്യൂര്‍’ ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News