
യുവ നടൻ നീരജ് മാധവിന്റെ വിവാഹത്തിന്‍റെ ആഘോഷത്തിലായിരുന്നു ചലച്ചിത്ര ലോകം കഴിഞ്ഞ ദിവസങ്ങളില്‍. ആരാധകരും യുവനടന്‍റെ വിവാഹം ആവേഷപൂര്‍വ്വം സ്വീകരിച്ചു.
കോഴിക്കോട് നടന്ന ചടങ്ങില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തിലാണ് നീരജ് താലി ചാര്‍ത്തിയത്. കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി.
വിവാഹത്തിരക്കിനിടയില്‍ നവവദുവിന്‍റെ കൈപിടിച്ചുള്ള നീരജിന്‍റെ തകര്‍പ്പന്‍ ഡാന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ദീപ്തിയ്ക്കൊപ്പമുള്ള നീരജിന്‍റെ ചുവടുകള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
കോഴിക്കോട് തിരുവണ്ണൂര്‍ കീഴേറ്റത്തില്ലം, ഡോക്ടര്‍ കെ മാധവന്റേയും ലതയുടേയും മകനാണ് നീരജ്. കോഴിക്കോട് ഫ്‌ളോറിക്കന്‍ ഹില്‍ റോഡ് ദീപയില്‍ ജനാര്‍ദ്ദനന്റേയും പദ്മയുടേയും മകളാണ് ദീപ്തി.
പ്രണയത്തില്‍ ആരംഭിച്ച നീരജ് – ദീപ്തി ബന്ധം പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിക്കുകയായിരുന്നു. ദീപ്തി ഇന്‍ഫോപാര്‍ക്കില്‍ ടാറ്റ കണ്‍സല്‍ട്ടന്‍സിയിലാണ് ജോലി ചെയ്യുന്നത്.
2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത ലവകുശ എന്ന സിനിമയുടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here