ശബ്ദം കേട്ട് അടുക്കളയില്‍ നിന്നെത്തിയ അമ്മ കണ്ടത്, രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂത്ത മകനെയും തോക്കുമായി നില്‍ക്കുന്ന രണ്ടാമത്തെ മകനെയും;സംഭവം ഇങ്ങനെ

വെടിയൊച്ച കേട്ട് അടുക്കളയില്‍ നിന്നും എത്തിയ അമ്മ കണ്ടത്, രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂത്ത മകനെയും തോക്കുമായി നില്‍ക്കുന്ന രണ്ടാമത്തെ മകനെയും. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവം നടക്കുന്നത് യുഎസിലെ മിസോറിയില്‍.

സംഭവം ഇങ്ങനെ

മക്കള്‍ എടുക്കാതിരിക്കാന്‍ മിഠായി ഒളിപ്പിച്ചുവെച്ചതായിരുന്നു അമ്മ മിഷെല്‍ ലോസണ്‍. മിഷെല്‍ ലോസണ്‍ ഒളിപ്പിച്ചു വെച്ച മിഠായിക്കായി ഇളയ മകന്‍ പരതിയത് മാതാപിതാക്കളുടെ ഡ്രസിങ് ഡ്രോയറിലായിരുന്നു. മിഠായിക്കു പകരം പിതാവ് ജെറീക്കോ പെറിയുടെ കൈത്തോക്കാണ് കൈയ്യില്‍ കിട്ടിയത്. അബദ്ധത്തില്‍ കുട്ടി തോക്ക് സഹോദരന് നേരെ ചൂണ്ടി വെടി വെക്കുകയായിരുന്നു.

വീടിന്റെ മുകള്‍ നിലയില്‍ നിന്നും ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയും തോക്കുമായി നില്‍ക്കുന്ന ഇളയ മകനെയും കാണുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് ജീവന്‍ ഉണ്ടായിരുന്നെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News