അന്വേഷണത്തില്‍ ഇടപെടാനാകില്ല; സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും തള്ളി സുപ്രീംകോടതി

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ഉന്നതതല അന്വേഷണവും, പ്ലസ്ടു ഇക്കണോമിക്‌സ് പുനപരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് തള്ളിയത്. അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേ സമയം പരീക്ഷാ നടത്തിപ്പ് പരിശോധിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും, പുനപരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ നല്‍കിയ ഏഴ് ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് കോടതി വ്യാകതമാക്കിയത്.

പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തരുതെന്നും നടത്തുകയാണെങ്കില്‍ എല്ലാ ടത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കണക്ക് പരീക്ഷ വീണ്ടും നടത്തില്ലെന്ന് സിബിഎസ്ഇ തന്നെ പറഞ്ഞതോടെ ഇവ അസാധുവായി. അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും സുപ്ീംകോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് വാദം കേട്ടത്. ഇതോടെ പ്ലസ് ടു ഇക്കണോമമിക്‌സ് പരീക്ഷ സിബിഎസ്ഇ നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 25ന് തന്നെ നടക്കും. അതിനിടയില്‍ പരീക്ഷാ നടത്തിപ്പ് പരിശോധിക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു.

മാനവവിഭവ ശേഷി മന്ത്രാലയം മുന്‍ സെക്രട്ടറി വിഎസ് ഒബ്രോയുടെ നേതൃത്വത്തിലുള്ള സമിതിയെ ആണ് നിയോഗിച്ചത്. മെയ് 31ന് മുന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News