കേരളാ പൊലീസിന്‍റെ സ്പെഷ്യല്‍ ചായയെക്കുറിച്ച് വര്‍ണിച്ച് മംമ്ത; പൊലീസ് സ്റ്റേഷനില്‍ എന്തിനെത്തി; ചോദ്യങ്ങള്‍ ബാക്കിയാക്കി മമ്ത

മലയാളികള്‍ക്ക് മറ്റെന്തിനെക്കാളും പ്രിയം ചായയോടാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയുണ്ടാകില്ല. മിക്കവാറുമുള്ളവര്‍ക്ക് രാവിലെയും വൈകിട്ടും മിനിമം ഒരു ചായയെങ്കിലും കുടിക്കാതെ പറ്റില്ല. ഒന്നിലധികം ചായ കുടിക്കുന്നവരും കുറവല്ല.

സൂപ്പര്‍ നായികമാരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ലെന്ന് തെളിയിച്ചുകൊണ്ടാണ് പ്രിയ നടി മംമ്ത മോഹന്‍ദാസ് രംഗത്തെത്തിയത്.

ആവി പറക്കുന്ന ചായയുടെ ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പുമായാണ് സോഷ്യല്‍ മീഡിയയില്‍ മംമ്ത രംഗത്തെത്തിയത്. ഒരുപാട് സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ചായ കുടിച്ചതിന്റെ കഥയ്ക്കാണ് മംമ്ത തുടക്കിട്ടത്.

‘മൈ ടി ചായ് സ്റ്റോറി’ എന്ന തലക്കെട്ടില്‍ മംമ്ത ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു

‘ജീവിതം പല ദിക്കുകളിലേക്കും നമ്മളെ ഒടിക്കുകയാണ്. ജീവിക്കാന്‍ ഉള്ള നെട്ടോട്ടത്തിലാണ് ഏവരും. കുടുംബങ്ങള്‍ക്കകത്തും സ്ഥിതി വ്യത്യസ്തമല്ല. വീട്ടിനകത്തുള്ളവരെ പലപ്പോഴും പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയ പങ്കുണ്ട്. അത് കുടിച്ചു കൊണ്ടുള്ള വിശേഷങ്ങളും വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കലും ഞങ്ങളുടെ കുടുംബത്തിലും പതിവാണ്. അമ്മയാണ് ഈ ശീലം ഉണ്ടാക്കിയത്.

രാവിലെ ചായ കുടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് പ്രീയപ്പെട്ടവരെയാണ്. ഈ ചിത്രം അമ്മയ്ക്കുള്ളതാണ്. നാട്ടിലെ കടകളില്‍ കിട്ടുന്ന കണ്ണാടി ഗ്ലാസ്സിലെ ചായയെ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണ് അമ്മ.

ഈ ചായ ഞാന്‍ കുടിച്ചത് കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലാണ്. ഞാന്‍ അവിടെ എന്ത് ചെയ്യുകയായിരുന്നു? അതൊരു വലിയ കഥയാണ്. അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കുറിച്ച മംമ്ത എല്ലാവര്‍ക്കും സുന്ദരമായൊരു ഗുഡ്‌നൈറ്റും നേര്‍ന്നാണ് കുറിപ്പ് അവസാനിപ്പിച്ചത്.

നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മംമ്ത കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്തിനാണ് സൂപ്പര്‍നായിക പൊലീസ് സ്റ്റേഷനിലെത്തിയതെന്നത് തന്നെയാണ് ഏവര്‍ക്കും അറിയാനുള്ളത്. എന്തായാലും ഇന്റര്‍വെലിന് പിരിയുന്ന ഒരു സിനിമയുടെ മാനസികാവസ്ഥയില്‍ ഏവരെയും എത്തിച്ച മംമ്ത തന്നെ അക്കാര്യം വെളിപ്പെടുത്തണം.

“My T’Chai Story” Life gets us busy, more often making our closest ones run in several directions for their daily chores to make ends meet.. this morning t‘chai is one thing we come together for. Chatting and Connecting over a cup or two before starting the day (which also becomes a great pre-workout drink BTW).. I’m so glad my mother got me used to this tea-party we have every morning. When I have one, I miss my most important people whom I’ve had my “T’chai” with. This pic is for my mother who loves this tea-caddy we find in chai-peedikas (or little tea shops). But this happened to be at a police station in Kerala. And what was I doing there? Well… That’s a long story. Right now all I can think about is waking up to my morning T’chai. So Goodnight! #respect to #chai #tea #family #mom #habits #homeiswhereibelong #focus #elixir #littlethings #love #kerala #indian #photography #kerala #police #jeep #outoffocus #goodnight

A post shared by Mamta Mohandas (@mamtamohan) on


നവാഗതനായി അല്‍ത്താഫ് റഹ്മാന്‍ അണിയിച്ചൊരുക്കുന്ന നീലി എന്ന ചിത്രത്തിലാണ് മംമ്ത ഇപ്പോള്‍ അഭിനയിക്കുന്നത്. അനൂപ് മേനോനാണ് നായകവേഷത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News