കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരിതെളിയുന്നു; ഉദ്ഘാടന ചടങ്ങുകള്‍ വിസ്മയിപ്പിക്കും

21.മത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്ഡ തിരിതെളിയും.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണി മുതല്‍ കരാര സ്റ്റേഡിയത്തിലാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍.ലോക വേദിയിലെ കിരീട നഷ്ടങ്ങള്‍ തിരിച്ചു പിടിക്കാനൊരുങ്ങി പി.വി സിന്ധു. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രതിഭാ തിളക്കം കാ‍ഴ്ചവെക്കുന്ന കൗമാര ഷൂട്ടിംഗ് താരങ്ങള്‍.

21 മാത് കോമണ്‍വെത്കത്ത് ഗെയിംസിന് തിരിതെളിയുമ്പോള്‍ സൂപ്പര്കതാരങ്ങളില്‍ വാനോളം പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യയുടെ കാത്തിരിപ്പ്. 71 രാജ്യങ്ങളില്‍ നിന്നായി് 6600 അത് ലറ്റുകള്‍ മാറ്റുരയ്ക്കുന്ന ഗെയിംസില്‍ ബാഡ്മിന്‍റന്‍ താരം പി.വി സിന്ധുവാണ് ഇന്ത്യയുടെ പതാകയേന്തുക. ഇത് അഞ്ചാം തവണയാണ് ഓസ്ട്രലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്.

2006 ല്‍ മെല്‍ബണില്‍ നടനന്തിന് ശേഷം ഗെയിംസ് വീണ്ടും ഓസ്ട്രേലിയയില്‍ എത്തിയിരിക്കുകയാണ്. 2014 ല്‍ സ്കോട്ട് ലാന്‍റിലെ ഗ്ലാസ്ഗോയാണ് ക‍ഴിഞ്ഞ ഗെയിംസിന് ആതിഥ്യം വഹിച്ചത്. ഇന്ത്യയ്ക്കായി 218 പേരാണ് ഗോള്‍ഡ് കോസ്റ്റില്‍ പോരിനിറങ്ങുന്നത്. 18 കായിക ഇനങ്ങളിലായി 275 മെഡല്‍ ഇവന്‍റുകളാണ് ഏപ്രില്ക 15 വരെ നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര കായികമേളയിലുള്ളത്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തിലാദ്യമായി പുരുഷന്‍മാര്‍കും വനിതകള്‍ക്കും തുലി്യ എമ്മിം മത്രസരങ്ങള്‍ നടത്തുന്നത് ഗോള്‍ഡ് കോസ്റ്റിലാണ്. അത്ലറ്റിക്സിനു പുറമെ ബാഡ്മിന്‍റണ്‍, ഷൂട്ടിംഗ്, സ്ക്വാഷ്, പുരുഷ ഹോക്കി, ബോക്സിംഗ്, ഗുസ്തി എന്നീ ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.

ബോക്സിങ്ങില്‍ ഇന്ത്യുടെ ഇതിഹാസ താരം മേരികോം,പുരുഷന്‍മാരില്‍ ലോക രണ്ടാംറാങ്കുകാരനായ കിഡംബി ശ്രീകാന്ത്,ഗുസിതില്‍ ഒളിന്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി സാക്ഷി മാലിക് തുകങ്ങഇയ താരങ്ങളിലാണ് ഇന്ത്യയുടെ മു‍ഴുവന്‍ പ്രതീക്ഷയും എട്ടിന് ആരംഭിക്കുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ പുരുഷ മാരത്തോണോടെ 15 ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here