ഭക്ഷണത്തില്‍ മായവും രാസപദാര്‍ത്ഥങ്ങളും; ക‍ഴിച്ചവര്‍ ആശുപത്രിയിലായി; പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം; തമി‍ഴ്നാട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി പ്രക്ഷോഭത്താല്‍ കത്തുന്നു

തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മായവും രാസപദാര്‍ഥങ്ങളുമുണ്ടെന്ന് കണ്ടെത്തിയ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ ആശുപത്രിയിലായതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ വിദ്യാര്‍ഥി പ്രക്ഷേഭത്തെ അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിച്ച് നേരിടാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതാണ് സ്ഥിതിഗതികള്‍ കലുഷിതമാക്കിയത്.

മെസ്സിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ത്ഥികള്‍ രാത്രിയെന്നോ പകലെന്നോയില്ലാതെ സമരമാരംഭിച്ചു.

പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാല അടിയന്തിരമായി അടച്ചിടുമെന്നും ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീരുമാനത്തിനെതിരേ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.

ഹോസ്റ്റലിലെ മെസ്സില്‍ നിന്നും രാസപദാര്‍ത്ഥങ്ങളുടെ പാക്കുകള്‍ കഴിഞ്ഞദിവസം കണ്ടെടുത്തതിന്റെ തെളിവുകളടക്കം പുറത്തുവിട്ടാണ് വിദ്യാര്‍ഥികളുടെ സമരം. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ കാര്യത്തിലടക്കം തീരുമാനമുണ്ടാക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News