
പ്രമുഖ നടിയുടെ നഗ്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സംവിധായകന്‍ അറസ്റ്റില്‍. നടിയുടെ പരാതിയില്‍ ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാര്‍ വര്‍മയെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലീക്കായത്. ഇതില്‍ നടി കുളിക്കുന്ന രംഗവും ചിത്രീകരിച്ചിരുന്നു. ഇത് ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടിയുടെ ടവ്വല്‍ അബദ്ധത്തില്‍ അഴിഞ്ഞു വീണിരുന്നു. എന്നാല്‍ ഇതും ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഇക്കാര്യം അറിഞ്ഞ നടി നഗ്‌ന വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച
ഉപേന്ദ്രകുമാര്‍ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
ചില പോണ്‍സൈറ്റുകളിലും വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് ഇയാള്‍ രണ്ടു മാസം ഒളിവിലയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here