കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം; സ്വന്തം ടീം ഒഫീഷ്യലിനെതിരെ ലൈംഗീകാരോപണവുമായി അത്‌ലറ്റ്

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്വന്തം ടീം ഒഫീഷ്യലിനെതിരെ ലൈംഗീകാരോപണവുമായി അത്‌ലറ്റ് രംഗത്ത്.

തന്റെ ശരീരത്തില്‍ ഒഫീഷ്യല്‍ അനുമതിയില്ലാതെ പിടിച്ചു എന്ന് ആരോപിച്ച മൗറീഷ്യസ് അത്‌ലറ്റാണ് രംഗത്തെത്തിയത്. ഇവരുടെ പരാതിയില്‍ കേസെടുത്ത ക്യുന്‍സ്‌ലാന്‍ഡ് പോലീസ് ഒഫീഷ്യലിനെ ചോദ്യം ചെയ്തു.

അത്‌ലറ്റിന്റെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും ക്രമിനല്‍ നടപടികളുമായി മുന്നോട്ട് പോവുമെന്നും പോലീസ് കമ്മിഷണര്‍ സ്റ്റീവ്‌സ് ചൗസ്‌കീ മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം, എല്ലാ രാജ്യങ്ങളുടെയും കായിക താരങ്ങളും ടീമംഗങ്ങളും ഗെയിംസ് വില്ലേജില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here