ക്രിസ്റ്റ്യാനോയുടേത് ഏറ്റവും മനോഹരമായ ഗോള്‍; എന്നാല്‍ എന്റെ ഗോളിന്റെയത്ര വരില്ല

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനോഹരമായ ഗോളിനെക്കുറിച്ചാണ് കാല്‍പ്പന്ത് ആരാധകരാകെ ചര്‍ച്ച ചെയ്യുന്നത്. ഇത്രയും മനോഹരമായ മറ്റൊരു ഗോള്‍ ഈ അടുത്തൊന്നും പിറന്നിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. യുവന്റസിനെതിരെ അറുപത്തിനാലാം മിനിറ്റിലായിരുന്നു കിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ പിറന്നത്.

ഫൂട്‌ബോളിന്റെ ആരാധകരാകെ പ്രശംസകള്‍കൊണ്ട് മൂടുകയാണ് ക്രിസ്റ്റ്യാനോയെ. ഒപ്പം റയലിന്റെ പരിശീലകനായ സിദാനും ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ച് രംഗത്തെത്തി. ക്രിസ്റ്റ്യാനോയുടെ ഗോള്‍ ചരിത്രത്തിലെ തന്നെ ഏറെ മനോഹരമായ ഗോള്‍ എന്നാണ് ക്രിസ്റ്റിയാനോയുടെ പരിശീലകന്‍ കൂടിയായ സിദാന്‍ വ്യക്തമാക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബയേണ്‍ ലവര്‍ കുസനെതിരെയുണ്ടായ സിദാന്റെ ഗോളിനോടാണ് ക്രിസ്റ്റ്യാനോയുടെ ഗോളിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

ഗുരുവിന്റേതോ അതോ ശിഷ്യന്റേതോ ആരുടെ ഗോളാണ് ഏറ്റവും മനോഹരമെന്നാണ് കാല്‍പ്പന്തുകളിയുടെ ആരാധകരാകെ ചര്‍ച്ച ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സിദാന്റെ മറുപടി ഇതായിരുന്നു. നിങ്ങള്‍ക്കിതിനെ ആ ഗോളുകമായി താരമ്യപ്പെടുത്താന്‍ കഴിയും. എങ്കിലും സംശയിക്കേണ്ട, എന്റെ ഗോള്‍ തന്നെയാണ് മനോഹരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here