വിഷ ഉറുമ്പിന്റെ കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്. വീട്ടില്‍ വെച്ച് വെച്ച് രണ്ടാഴ്ച മുമ്പാണ് വിഷ ഉറുമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് ശരീരം ചൊറിഞ്ഞുതടിക്കുകയും ശ്വാസം മുട്ടലുണ്ടാവുകയും ചെയ്തു.
നേരത്തെയും ഉറുമ്പുകടിച്ചുളള മരണം ഗള്‍ഫില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഉറുമ്പുകടിച്ചാല്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയെന്നതാണ് ജീവന് രക്ഷിക്കാനുള്ള മാര്‍ഗം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here