മെഡിക്കല്‍ പ്രവേശനബില്‍ നിയമസഭ ഐകകണ്‌ഠേന പാസാക്കി; വിടി ബല്‍റാമിനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്‍ നിയമസഭ ഐകകണ്‌ഠേന പാസാക്കി.

180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ നടപടി ശരി വെച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ കൊണ്ട് വന്നത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരിന്നു. തുടര്‍ന്ന് പ്രവേശനം റദ്ദാക്കി.

ഈ തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന വിദ്യാര്‍ത്ഥികളുടെ നിവേദനത്തിന് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കോളേജ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതെതുടര്‍ന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയതായി മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
അതിനിടെ ബില്‍ രാവിലെ പരിഗണിച്ചപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് വിടി ബല്‍റാം ബില്ലിനെതിനെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന് ബല്‍റാം ആരോപിച്ചു. ബില്ല് നിയമവിരുദ്ധവും ദുരുപദേശപരവുമാണ്. ഇത് അഴിമതിക്ക് വഴിയൊരുമെന്നും ബല്‍റാം പറഞ്ഞു.

എന്നാല്‍ ഈ നിലപാട് പൂര്‍ണ്ണമായും തള്ളി, സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News