പ്രപ്പോസലെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ച് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന അവതാരകന്‍; വീഡിയോ വൈറല്‍

പരിപാടിയുടെ അവതരണത്തിനിടെ വേദിയില്‍ വെച്ച്, നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ച് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന അവതാരകന്‍. ഇതൊരു വെറൈറ്റി പ്രൊപ്പോസല്‍. എമിറേറ്റ്സിലെ പ്രമുഖ നടനും അവതാരകനുമായ അഹമ്മദ് ഖമിസാണ് മാഷേലിയെന്ന പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി വളരെ വ്യത്യസ്തമായ ഒരു മാര്‍ഗം തിരഞ്ഞെടുത്തത്.

ഒരു പരിപാടിയുടെ അവതാരകരായിരുന്നു ഇരുവരും. അവതരണത്തിനിടെയാണ് തന്റെ ഇഷ്ടം അഹമ്മദ് ഖമിസ് തുറന്നു പറഞ്ഞത്. പൂക്കള്‍ നിറഞ്ഞ ഒരു ബൊക്കയും ഒരു വിവാഹ മോതിരവും നല്‍കിയാണ് യുവാവ് തന്റെ ഇഷ്ടമറിയിച്ചത്.

പരിഭ്രാന്തനായാണ് തുടങ്ങിയതെങ്കിലും മാഷേലിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ടപ്പോള്‍ യുവാവിന് ആശ്വാസം. യുവതി സമ്മതം മൂളിയതോടെ സദസ്സ് ഹര്‍ഷാരവത്തോടെ കയ്യടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News