മദ്യനയത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് അംഗീകരിക്കില്ല; കെസിബിസി നിലപാടിനെതിരെ ഇന്ത്യന്‍ കാത്തലിക് ഫോറം

മദ്യനയത്തില്‍ കെസിബിസി നിലപാടിനെതിരെ അല്‍മായ സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറം. ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തെ മുനിര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല.

ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ കാന്പയിനുമായി വീട് കയറാനും കണ്‍വെന്‍ഷന്‍ നടത്താനും വിശ്വാസികളെ കിട്ടില്ലെന്നും കാത്തലിക് ഫോറം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തിനെതിരെ വിശ്വാസികളെ അണിനിരത്തി സര്‍ക്കാരിനെതിരെ കാന്പയിന്‍ നടത്തുമെന്ന് കെസിബിസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അല്‍മായരുടെ സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് കാലത്ത് മദ്യത്തെ മുന്‍നിര്‍ത്തി കയ്യടി നേടാനുളള കെസിബിസിയുടെ ശ്രമത്തിന് കൂട്ടുനില്‍ക്കില്ലെന്ന് വിശ്വാസികളുടെ സംഘടന വ്യക്തമാക്കി.

മദ്യം നിരോധിച്ച ശേഷം മയക്കുമരുന്നുകളിലുണ്ടായ വര്‍ദ്ധന കെസിബിസി മറച്ചുവയ്ക്കുകയാണ്. ഇത് ഹിഡന്‍ അജണ്ടയാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ കാന്പയിനുമായി വീട് കയറാനും കണ്‍വെന്‍ഷന്‍ നടത്താനും വിശ്വാസികളെ കിട്ടില്ലെന്നും കെസിബിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിനു ചാക്കോ പറഞ്ഞു.

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിന് അനുകൂലമായി ഉറച്ച നിലപാട് സ്വീകരിച്ച ഇന്ത്യന്‍ കാത്തലിക് ഫോറവും രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News