‍വെള്ളിത്തിളക്കവുമായി ത്രിവര്‍ണപതാകയേന്തി പിവി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢോജ്വല തുടക്കം

ഇരുത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢോജ്വല തുടക്കം. ഏഥന്‍സ് ഒളിംപിക്‌സിലും ബെയ്ജിങ് ഒളിംപിക്‌സിലും വിസ്മയത്തിന്റെ ചെപ്പു തുറന്ന ഡേവിഡ് സോക്‌വര്‍ തന്നെയായിരുന്നു ഗോള്‍ഡ് കോസ്റ്റിലും ഉദ്ഘാടന ചടങ്ങുകള്‍ അണിയിച്ചൊരുക്കിയത്.

ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവാണ് ത്രിവര്‍ണപതാകയുമായി ഇന്ത്യന്‍ പ്രതീക്ഷകള്‍ നയിക്കുന്നത്. സിന്ധുവിന് പിന്നിലായി ഇന്ത്യയുടെ 225 അംഗ സംഘം മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കായികപ്രതിഭകളുടെ വിസ്മയകുതിപ്പിന്റെ ദിനങ്ങളാണിനി. 18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്‌ലീറ്റുകള്‍ മാറ്റുരയ്ക്കും. ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി വന്‍ കുതിപ്പാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News