
തിരുവനന്തപുരം: ഹിന്ദുക്കളായ കമിതാക്കളെ വിവാഹം കഴിക്കാന്‍ സഹായിച്ചെന്നാരോപിച്ച് മുസ്ലിമായ കച്ചവടക്കാരനെയും ഭാര്യയേയും ആക്രമിച്ച ആര്‍എസ്എസ് നേതാക്കള്‍ പിടിയില്‍.
വിവേക് ഗോപന്‍, സുഭാഷ് എന്നിവരാണ് പിടിയിലാണ്. വിവേക് ഗോപന്‍ ബിജെപി കൗണ്‍സിലറുടെ മകനാണ്.
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. നേമം പ്രാവച്ചമ്പലം സ്വദേശി ഷമീര്‍, ഭാര്യ സജ്‌ന എന്നിവരെയാണ് ആക്രമിച്ചത്.
രാജറാണി എക്‌സ്പ്രസില്‍ നിലമ്പൂരിലേക്ക് പോകാനെത്തിയ ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലിട്ടാണ് ആക്രമിച്ചത്. നാല്‍പ്പതോളം ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തിയാണ് ആക്രമിച്ചത്.
പ്രാവച്ചമ്പലത്ത് പഴക്കച്ചവടം നടത്തുന്ന ഷമീര്‍ ഭാര്യവീട്ടിലേക്ക് പോകുന്നതിനുവേണ്ടിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രെയിനിനുള്ളില്‍നിന്ന് ഇരുവരെയും പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് റയില്‍വേ സ്‌റ്റേഷനു പുറത്തിട്ടും ഇവരെ മര്‍ദിച്ചു. തുടര്‍ന്ന് ദമ്പതികള്‍ തമ്പാനൂര്‍ പൊലീസില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.
ഷമീറിന്റെ കടയില്‍ ജോലിക്കുനില്‍ക്കുന്ന യുവാവ്, സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.
വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ച് രഹസ്യമായി താമസിക്കുകയാണ്.
പഞ്ചാര വിഷ്ണുവെന്ന ആര്‍എസ്എസുകാരന്റെ ബന്ധുവാണ് പെണ്‍കുട്ടി. വിവാഹത്തിന് ഒത്താശ ചെയ്യുന്നത് ഷമീറും കുടുംബവുമാണെന്ന് ആരോപിച്ചാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here