#PeopleImpact വര്‍ക്കല ഭൂമിയിടപാട്; ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥലമാറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം സബ് കള്ക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലമാറ്റം.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിട്ടാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വര്‍ക്കല കുറ്റിച്ചല്‍ ഭൂമിയിടപാട് സംബന്ധിച്ച് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗ തീരുമാനം.

കുറ്റിച്ചലില്‍ പഞ്ചായത്തിന്റെ 10 സെന്റ് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സ്വകാര്യവ്യക്തിക്ക് നല്‍കിയതിലും വര്‍ക്കലയില്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ 27 സെന്റ് യുഡിഎഫ് ബന്ധമുള്ളയാള്‍ക്ക് നല്‍കിയതുമാണ് സബ്കളക്ടര്‍ ദിവ്യ എസ്.അയ്യരെ വിവാദത്തിലാഴ്ത്തിയത്.

ഇതില്‍ ലാന്റ് റവന്യു കമ്മീഷണറുടെ അന്വേഷണം പുരോഗമിക്കവെയാണ് മന്ത്രിസഭാ യോഗം സബ് കളക്ടറെ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റിയത്. കുറ്റിച്ചല്‍ ഭൂമിയിടപാട് സംബന്ധിച്ച വാര്‍ത്ത പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയതത്.

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും 2 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ടീം മാനേജര്‍, സഹപരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നവര്‍ക്ക് ഒരു ലക്ഷം വീതവും നല്‍കും. ടീമില്‍ ജോലിയില്ലാത്ത താരങ്ങള്‍ക്ക് ജോലിയും വീടില്ലാത്ത കെ.പി രാഹുലിന് സര്‍ക്കാര്‍ വീട് വച്ച് നല്‍കുമെന്നും കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി.

ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള വോളി ടീമംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. സഹപരിശീലകനും മാനേജര്‍ക്കും ഒരു ലക്ഷവും നല്‍കും. ടീമില്‍ ജോലിയില്ലാത്ത രതീഷ് എന്ന താരത്തിന് യോഗ്യതയ്ക്കനുസരിച്ച ജോലിയും നല്‍കും.

സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള പാരിതോഷികം വിജയദിനമായ ഈ മാസം 6ന് തിരുവനന്തപുരത്ത് വച്ചും വോളി ടീമിനുള്ള പാരിതോഷികം പ്രത്യേക സ്വീകരണത്തില്‍ വച്ചുമാകും നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News