‘ചുവന്ന പുലരി ഉദിക്കയായി, വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’; ജനഹൃദയം കീഴടക്കി സഖാവ് അലക്‌സ്; പരോളിലെ പുതിയ ഗാനം പുറത്ത്

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പരോളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ശരത് സംഗീതം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്താണ് പരോള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഇനിയയാണ് നായിക. മമ്മൂക്കയുടെ സഹോദരിയായി മിയയും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ ആറിന് റിലീസ് ചെയ്യും.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മൂന്നു ഗാനങ്ങളിലൊന്ന് അറബിക് ഭാഷയിലുള്ളതാണ്. റഫീക്, ഹരിനാരായണ്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News