
പക്ഷിയാണോ? വിമാനമാണോ? സൂപ്പര്‍മാനാണോ എന്ന് ഫുഡ്‌ബോള്‍ ലോകം അമ്പരന്നു പോയി റൊണാള്‍ഡോയുടെ ആ അത്ഭുത ബൈസൈക്കിള്‍ കിക്ക് കണ്ട്.
പക്ഷേ ലോകം മുഴുവന്‍ റൊണാള്‍ഡോയെ വാഴ്ത്തി പാടുമ്പോള്‍, ആരും ഓര്‍മ്മിക്കാത്ത കിടിലന്‍ ഒരു സിസര്‍ കിക്കിലൂടെ ഫുട്ബോള്‍ പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട് നമ്മുടെ കറുത്ത മുത്ത് ഐഎം വിജയന്‍ എന്ന് ഓര്‍മ്മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് കുറിപ്പ്.
1995 നവംബര്‍ 25ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സിസേഴ്‌സ് കപ്പ് ഫൈനലില്‍ ജെ.സി.റ്റി മില്‍സും മലേഷ്യന്‍ ടീമായ പെര്‍ലിസ് എഫ്.എയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ആ അത്ഭുത ഗോള്‍ പിറന്നത്.
പോസ്റ്റിനെതിരെ വായുവില്‍ മലര്‍ന്ന് പൊങ്ങി വലതു കൈ താഴെയൂന്നി അടിച്ച പന്ത് ഗോള്‍ പോസ്റ്റില്‍ തുളഞ്ഞുകയറിയത് പോലൊരു മുഹൂര്‍ത്തം വിജയന്റെ ഫുട്‌ബോള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടാകില്ല എന്ന് ശ്രീജിത്ത് പറയുന്നു.
എന്നെ ഞാനാക്കിയ മുഹൂര്‍ത്തം, സിസേഴ്‌സ് കപ്പിനേക്കാള്‍ വലിയ സന്തോഷം എന്നെല്ലാമാണ് ആ ഗോളിനെ വിജയന്‍ പിന്നീട് വിശേഷിപ്പിച്ചത്.
ഇത്രയുമധികം ടിവി ക്യാമറകളില്ലാത്ത കാലത്ത് കോഴിക്കോട് പേലൊരു ചെറുദേശത്തെ കളി പകര്‍ത്താന്‍ ഇപ്പോഴുള്ള ടെലി ലെന്‍സുകളുള്ള ഫോട്ടോഗ്രാഫേഴ്‌സുമില്ല. അക്കാലത്ത് വത്സകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ചരിത്രത്തിന്റെ ഭാഗമായ ആ സിസര്‍ കട്ട് പകര്‍ത്തിയിരുന്നു.
ആ ഗോള്‍ പോലെ മനോഹരം തന്നെ ആണ് ആ ഫോട്ടോയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here