ചരിത്രം രചിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; മധുവിന്‍റെ സഹോദരി ഇനി പൊലീസ് സര്‍വ്വീസില്‍; നൂറിലേറെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി

ആദിവാസിമേഖലകളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനത്തിലൂടെ ജോലി ലഭിക്കുന്നവരില്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റെ സഹോദരിയും.

ചരിത്രം രചിക്കുന്ന സര്‍ക്കാര്‍ ഇടപെടലിലൂടെ പോലീസിലാണ് ചന്ദ്രികയ്ക്ക് ജോലി ലഭിക്കുന്നത്. പിഎസ് സിയില്‍ നിന്ന് ചന്ദ്രിക നിയമനശുപാര്‍ശ കൈപ്പറ്റി.

ആദിവാസി മേഖലയിലെ പ്രത്യേക നിയമനത്തിലൂടെ വനിതാ സിവില്‍ പോലീസ് ഓഫീസറായാണ് ചന്ദ്രിക ജോലിയില്‍ പ്രവേശിക്കുന്നത്. മധുവിന്‍റെ മരണം നടന്നതിന്‍റെ പിറ്റേ ദിവസമായിരുന്നു അഭിമുഖം.

സഹോദരന്‍റെ മരണമുണ്ടാക്കിയ ഞെട്ടലില്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ആദ്യം ചന്ദ്രികയുടെ തീരുമാനം. ബന്ധുക്കളുടെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വ‍ഴങ്ങി ഒടുവില്‍ പാലക്കാട് നടന്ന അഭിമുഖത്തില്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ചന്ദ്രികയ്ക്ക് അഞ്ചാം റാങ്ക്. വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിഎസ് സി നിയമനശുപാര്‍ശയും നല്‍കി. ക‍ഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പാലക്കാട് പിഎസ് സി ഓഫീസിലെത്തി ചന്ദ്രിക നിയമന ഉത്തരവ് കൈപ്പറ്റി.

പോലീസ് ഓഫീസറായി ജോലിയില്‍ കയറാനൊരുങ്ങുന്പോ‍ഴും ചന്ദ്രികക്ക് പറയാനുള്ളത് ആദിവാസി ഊരുകളിലെ പ്രശ്നങ്ങളാണ്. സര്‍ക്കാരിന്‍റെ മാതൃകാപരമായ ഇത്തരം ഇടപെടലുകളിലൂടെ ആദിവാസിമേഖലയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് ചന്ദ്രികയ്ക്കുള്ളത്.

അട്ടപ്പാടി, വയനാട്, നിലന്പൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നൂറിലേറെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് പ്രത്യേക നിയമനത്തിലൂടെ പോലീസിലും എക്സൈസിലുമായി ആദ്യഘട്ടത്തില്‍ ജോലി നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News