തീവ്രവാദ ഗ്രൂപ്പുകളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് യു എന്‍ സുരക്ഷ സമിതി; പാക്കിസ്ഥാന്‍ ആസ്ഥാനമായി മാത്രം 139 ഗ്രൂപ്പുകള്‍

ലോകത്ത് നിലനില്‍ക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പുതുക്കിയ പട്ടിക യു എന്‍ സുരക്ഷ സമിതി പുറത്തുവിട്ടു.ഇതില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി മാത്രം പ്രവര്‍ത്തിക്കുന്ന 139 ഗ്രൂപ്പുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്‍റെ സംഘടയായ ലഷ്കര്‍ ഇ തൊയ്ബയും ഉള്‍പ്പെടും. പട്ടികയിലെ മുന്‍നിരയിലുള്ളത് ഒസാമ ബിന്‍ലാദന്‍റെ പിന്‍ഗാമി എന്നു കരുതപ്പെടുന്ന അയ്മാന്‍ അലേക സെവാഹിരിയാണ്.

പട്ടികയിലുള്ളവരെല്ലാം തന്നെ പാക്കിസ്ഥാനില്‍ താവളമാക്കിയിട്ടുള്ളതോ , പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുമായോ ബന്ധം പുലര്‍ത്തുന്നവരോ ആണെന്നാണ് പാക്കിസ്ഥാന്‍ ദേശീയ മാധ്യമമായ ദി ഡോണിന്‍റെ കണ്ടെത്തല്‍.

ലഷ്കര്‍ ഇ തൊയ്ബ നേതാവായ ഹാഫിസ് സെയ്ദിനെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍റര്‍ പോളിന്‍റെ പിടിക്കിട്ടാപ്പുള്ളി പട്ടികയിലും ഉള്‍പ്പെടുത്തി. 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫിസ് സെയദ്.

ഇന്തക്കാരനായ ദാവൂദ് ഇബ്രാഹിമും യുഎന്നിന്‍റെ പട്ടികയിലുണ്ട്. ഇയാളുടെ കയ്യില്‍ 7 ഓളം പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് നിഗമനം. കൂടാതെ പാക്കിസ്ഥാനിലെ നൂറാബാദില്‍ രാജകീയ സമാനമായ കൊട്ടാരവും സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1993ലെ മുംബൈ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനാണ് ദാവൂദ്. ഒട്ടനവധി ഒത്തുകളി , കവര്‍ച്ച കേസുകളിലും ദാവൂദിന്‍റെ പേരല്‍ കേസുകളുണ്ട്. കൂടാതെ ഇന്ത്യ, യുകെ, യുഎഇ, സ്പെയിന്‍, മെറോക്കോ, ടര്‍ക്കി, സൈപ്രസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഭൂമി തട്ടിപ്പു കേസുകളും ദാവൂദിന്‍റെ പേരിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here