കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പുതിയ മാർക്കറ്റിംങ് തന്ത്രങ്ങളുമായി ലഹരി മാഫിയ; ലക്ഷ്യം വിദ്യാര്‍ത്ഥികള്‍

കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പുതിയ മാർക്കറ്റിംങ് തന്ത്രങ്ങളുമായി ലഹരി മാഫിയ. സംഘത്തിലെ പ്രധാനിയെ കൊല്ലം കരുനാഗപ്പള്ളി എക്സൈസ് പിടികൂടി. 40 ഓളം വിദ്ധ്യാർത്ഥികളെയാണ് സംഘം വ്യത്യസ്ത രീതികളിൽ കഞ്ചാവ് ഉപയോയോഗിക്കാൻ പരിശീലിപിച്ചു.

കരുനാഗപ്പള്ളി താലൂകിലെ 10 മുതൽ ± 2 വരെയുള്ള വിദ്ധ്യാർത്ഥികളെയാണ് കഞ്ചാവ് മാഫിയ അവരുടെ വലയിലാക്കിയത്. ബോങ്ക് ഉൾപ്പടെ വിവിധ രീതികളിൽ കഞ്ചാവ് ഉപയോഗിക്കാനുള്ള പരിശീലനവും സംഘം നൽകിയെന്നു മാത്രമല്ല തേവലക്കര, തെക്കുംഭാഗം, പന്മന ഭാഗങ്ങളിൽ പൊതു സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നതും അത്യന്തം ഭീതി ഉളവാക്കുന്നതുമായ കഞ്ചാവ് ശൃംഖലയുടെ രഹസ്യ പ്രവർത്തനങ്ങളുടെയും ആസൂത്രണത്തിന്റെയും വീഡിയോയും ഓഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ചതായും ശ്രദ്ധയിൽ പെട്ടു.

തുടർന്നു നടത്തിയ റെയ്ഡിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കടത്തികൊണ്ടു വന്ന് വില്ലന നടത്തുന്ന കോയിവിള ഓലക്കാട് വിള സ്വദേശി ക്രിസ്റ്റി ജോണിനെയും ഇതിനു പിന്നിലെ പ്രധാന കണ്ണിയായ മൂന്നാർ സ്വദേശി അഴകേശനേയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടി.

അളകേശൻ തെക്കൻ കേരളത്തിലും മധ്യ തിരുവിതാംകൂറിലും 4 വർഷമായ് കൊടൈക്കനാലിൽ എത്തുന്ന മലയാളികളായ കഞ്ചാവുമാഫിയയുടെ പ്രധാന വിതരണക്കാരൻ ആണെന്നും ചോദ്യം ചെയ്യലിൽ ബോധ്യമായി

പ്രിവന്റീവ് ഓഫീസർമാരായ അൻവർ, ഹരികൃഷ്ണൻ, Ceoമാരായ വിജൂ ,ശ്യാംകുമാർ ട,ശ്യാംദാസ്, v ശ്യാംകുമാർ, സജീവ് കുമാർ, രജ്ഞിത് എന്നിവരും റെയിഡിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News