സംഗീതസമ്പാദ്യം മു‍ഴുവന്‍ പുരാവസ്തു വകുപ്പിന് കൈമാറി തിരുവനന്തപുരത്തുകാരുടെ ജോയി ഏട്ടന്‍

സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തുള്ള ജോയി ഏട്ടന്‍ എന്നും പ്രിയപ്പെട്ടതാണ്. 2000ൽ അധികം അപൂർവ്വ സംഗീതോപകരണങ്ങള്‍ നിഥി പോലെ സ്നേഹിക്കുന്ന ഇദ്ദേഹം 25 വർഷമായുള്ള തന്‍റെ സംഗീതസമ്പാദ്യം പുരാവസ്തു വകുപ്പിന് കൈമാറുകയാണ്.

ഉപകരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പരിമിതയാണ് ഇദ്ദേഹത്തെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.

45 വർഷത്തിലധികമായി സംഗീതോപകരണങ്ങളുടെ ലോകത്ത് ജീവിക്കുന്ന വ്യക്തിയാണ് ജോസഫ് വി ഫർണാണ്ടസ് എന്ന ജോയി ഏട്ടന്‍. തിരുവനന്തപുരം കുന്നുകു‍ഴിയിൽ ജോയി ഏട്ടന്‍ നടത്തുന്ന ജോയ് മ്യൂസിക്സ് എന്ന മ്യൂസിക്ക് സ്റ്റോര്‍ സംഗീതത്തെ സ്നേഹിക്കുന്നവരുടെ പ്രിയ കേന്ദ്രമാണ്.

നമ്മള്‍ ആരും ഒരിക്കൽ പോലും കേള്‍ക്കാത്തതോ കാണാത്തതോ ആയ അപൂര്‍വ്വ സംഗീതോപകരണങ്ങള്‍ ജോയി ഏട്ടന്‍റെ പക്കലുണ്ട്. ഇവ എത്തരത്തിൽ പ്രവര്‍ത്തിപ്പിക്കണം എന്നും അതിന്‍റെ നിര്‍മ്മാണവും ചരിത്രവുമെല്ലാം ജോയി ഏട്ടന് മനഃപാഠം.

എന്നാൽ നീണ്ട 25 വർഷമായി അദ്ദേഹം ജീവന് തുല്ല്യം സ്നേഹിച്ച 2000ൽ അധികം അപൂര്‍വ്വങ്ങളിൽ അപൂർവ്വമായ സംഗീതോപകരണങ്ങള്‍ പുരാവസ്തുവകുപ്പിന് സമര്‍പ്പിക്കുകയാണ്.

പീറ്റര്‍ എന്ന അമേരിക്കക്കാരനാണ് ജോയി ഏട്ടന്‍റെ ഈ ഉപകരണ ശേഖരണത്തിന് പിന്നിൽ.

കലാ പാരമ്പര്യമുള്ള കുടുംബമാണ് ജോയി ഏട്ടന്‍റെത്. രാജകൊട്ടാരത്തിലെ ഫോട്ടോഗ്രാഫറായിരുന്നു ജോയി ഏട്ടന്‍റെ അച്ഛന്‍. ചെറുപ്പം മതലേ സംഗീതോപകരങ്ങള്‍ കണ്ട് വളര്‍ന്നതിനാലാകും താനും ആ വ‍ഴിയിേലക്ക് പോയതെന്ന് ജോയി ഏട്ടന്‍ പറയുന്നു.

സംഗീതോപകരണങ്ങളോടൊപ്പം തന്‍റെ അച്ഛന് രാജാവിൽ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ഇപ്പോ‍ഴും നിഥിപോലെ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്

സംഗീതോപകരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ജോയിഏട്ടന്‍ പലപ്പോ‍ഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

3 ഗിന്നസ് റെക്കോര്‍ഡുകളാണ് ഇദ്ദേഹത്തിന്‍റെ പേരിലുള്ളത്, മാത്രമല്ല, വാദ്യ കലയുടെ ചരിത്രത്തെയും ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്ന വാദ്യകലാ വിജ്ഞാനീയം എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here