കീ‍ഴാറ്റൂര്‍ ബൈപാസ്; യാഥാർഥ്യം തുറന്നുകാട്ടി സിപിഐഎം മേഖല ജാഥക്ക് തുടക്കമായി

കീഴാറ്റൂർ വിഷയത്തിലും വികസന കാര്യങ്ങളിലുമുള്ള പാർട്ടി നിലപാട് വിശദീകരിക്കുന്നതിനായി സി പി ഐ എമ്മിന്റെ കണ്ണൂർ ജില്ലാ ജാഥ ആരംഭിച്ചു.

വികസനം, സമാധാനം എന്ന മുദ്രാവാക്യം ഉയർത്തി രണ്ടു മേഖല ജാഥകളാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. കെ കെ രാഗേഷ് എം പി നയിക്കുന്ന വടക്കൻ മേഖല ജാഥയും ജെയിംസ് മാത്യു എം എൽ എ നയിക്കുന്ന തെക്കൻ മേഖല ജാഥയുമാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.

കീഴാറ്റൂർ ബൈപാസ്സുമായി ബന്ധപ്പെട്ട യാഥാർഥ്യം തുറന്നു കാട്ടുക, വികസന കാര്യങ്ങളിലുള്ള പാർട്ടി നിലപാട് വിശദീകരിക്കുക, സമാധാന സന്ദേശം ജനങ്ങളിൽ എത്തിക്കുക തുടങ്ങിയവയാണ് ജാഥയുടെ ലക്ഷ്യങ്ങൾ.

കെ കെ രാഗേഷ് എം പി നയിക്കുന്ന വടക്കൻ മേഖല ജാഥ കണ്ണൂർ സിറ്റിയിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി പി ജയരാജനും ജെയിംസ് മാത്യു എം എൽ എ നയിക്കുന്ന തെക്കൻ മേഖല ജാഥ തെരൂർ പാലയാട് പി കെ ശ്രീമതി ടീച്ചർ എം പി യും ഉദ്ഘടനം ചെയ്തു.

മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർഷകരെ രക്ഷിക്കാൻ കഴിയാത്ത ബി ജെ പി ക്ക് കേരളത്തിൽ കർഷക രക്ഷ മാർച്ച് നടത്താൻ അവകാശമില്ലെന്ന് പി ജയരാജൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News