കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നകേസ്; സല്‍മാന്‍റെ വിധി ഇന്നറിയാം

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പൂര്‍ കോടതി ഇന്ന് വിധി പറയും.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരും സല്‍മാന്റെ സഹയികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും പ്രതികളാണ്.

വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28നാണ് വിചാരണാ കോടതിയില്‍ വാദം പൂര്‍ത്തിയായത്.

ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News