വേനലവധിക്കാല ക്ലാസ്; ഉത്തരവ് ലംഘിച്ചവര്‍ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഡി പി ഐ യുടെ ഉത്തരവ് ലംഘിച്ച് വേനലവധിയ്ക്ക് ക്ലാസെടുക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി വരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മാനിക്കാതെ റഗുലര്‍ ക്ലാസുകള്‍ തുടര്‍ന്നാല്‍ ദുരന്ത നിവാരണ നിയമമനുസരിച്ച്  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ജില്ല കളക്ടറുടെ നോട്ടീസ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി നല്‍കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം. അത് ലംഘിച്ച് റഗുലര്‍ ക്ലാസുകള്‍ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.

എന്നാല്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും മറികടന്ന് റഗുലര്‍ ക്ലാസുകള്‍ നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം ജില്ല കളക്ടര്‍ യു വി ജോസ് സ്‌കൂളുകള്‍ക്ക് നോട്ടീസ് വല്‍കിയിരിക്കുന്നത്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മാനിക്കാതെ റഗുലര്‍ ക്ലാസുകള്‍ തുടര്‍ന്നാല്‍ ദുരന്ത നിവാരണ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനും ജില്ല കളക്ടര്‍മാര്‍ക്ക് അധികാരംമുണ്ട്.

ഉത്തരവ് ലം ഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News