അര്‍ഹമായ പ്രതിഫലം ലഭിച്ചു; മന്ത്രി തോമസ് ഐസക്കിന് നന്ദി പറഞ്ഞ് സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും വർണവിവേചനം അനുഭവിച്ചുവെന്നുമുള്ള വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക്.

ചിത്രത്തിലെ സുഡാനിയായി വേഷമിട്ട സാമുവൽ റോബിന്‍സണ്‍ ആയിരുന്നു ഫേസ്ബുക്കിലൂടെയായിരുന്നു നിർമാതാക്കൾ്കകെതിരെ ആരോപണമുന്നയിച്ചത്. പ്രശ്നം പരിഹരിച്ചതിൽ മന്ത്രി തോമസ് ഐസക്കിന് പ്രത്യേക നന്ദിയും സാമുവൽ റോബിന്‍സണ്‍ രേഖപ്പെടുത്തി.

മലയാളത്തിൽ പുതുമുഖങ്ങൾക്ക് നൽകുന്നതിൽ നിന്നും കുറച്ചാണ് തനിക്ക് പ്രതിഫലം നൽകിയതെന്നായിരുന്നു സാമുവലിന്‍റെ ആരോപണം. എന്നാലിപ്പോൾ പ്രശ്നം പരിഹരിക്കാന്‍ നിർമാതാക്കൾ നല്ലൊരു തുക പ്രതിഫലം നൽകിയെന്ന് സാമുവൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തന്നോട് വംശീയ വിവേചനം കാണിച്ചെ്നനായിരുന്നു സാമുവലിന്‍റെ മറ്റൊരു ആരോപണം എന്നാൽ അത് തന്‍റെ തെറ്റിദ്ധാരണ മാത്രമായിരുന്നെ്നനും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ വംശീയപരമായ വിവേചനമില്ലെന്നും ഏഷ്യയിലെ ഏറ്റവും സൗഹാർദപരമായ സ്ഥലമാണ് കേരളമെന്നും സാമുവൽ തിരുത്തി .

പ്രശ്നം പരിഹരിക്കാന്‍ മുഖ്യമായി ഇടപെടൽ നടത്തിയ ഡോ തോമസ് ഐസക്കിന് പ്രത്യേക നന്ദിയും സാമുവൽ രേഖപ്പെടുത്തി. പിന്തുണ നൽകിയ കേരളത്തിലെ മാധ്യമങ്ങൾക്കും സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി അറിയിച്ചു.

ലഭിച്ച പണത്തിൽ ഒരു ഭാഗം വർണ വിവേചനത്തിനെതിരായ സംഘടനയ്ക്ക് നൽകുമെന്നും സാമുവൽ അറിയിച്ചു.

തനിക്കുണ്ടായ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടുവെന്നും ഇതിന്‍റെ പേരിൽ സംവിധായകനോടോ നിർമാതാവിനോടോ ഹാപ്പി അവേ‍ഴ്സ് എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ഏതെങ്കിലും പ്രവർത്തകരോടോ യാതൊരു വിധമായ വിരോധവും വെച്ചുപുലർത്തരുതെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് സാമുവലിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News