തലശ്ശേരി കലാപം; ആര്‍എസ്എസിനെ വെള്ളപൂശി കെ സുധാകരൻ

തലശ്ശേരി കലാപത്തിൽ പ്രതിസ്ഥാനത്തുള്ള ആർഎസ്എസിനെ വെള്ളപൂശി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കലാപത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐ എം പ്രചരിപ്പിക്കുന്നതാണെന്ന് സുധാകരൻ പറഞ്ഞു.

കലാപവും അക്രമവും നടത്തിയത് സിപിഐ എം ആണെന്നും ഇതുസംബന്ധിച്ച് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ പരോക്ഷ സൂചനകളുണ്ടെന്നും സുധാകരൻ പറഞ്ഞു.

ചെങ്ങന്നൂരിൽ ഐഎൻടിയുസി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കൺവൻഷനും കുടുംബസംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു സുധാകരൻ.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News