കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്.

മാവേലിക്കര കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രം വളപ്പില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തിന് കൊണ്ടുവന്ന ഏവൂര്‍ കണ്ണനെന്ന ആനയാണ് റെനിയെ ചവിട്ടിയത്.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ചടങ്ങിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി ആനയെ കുളിപ്പിക്കുകയായിരുന്നു പാപ്പാന്മാരായ റെനിയും ശരതും വിനയനും.

ആനയുടെ പിന്‍കാലുകൊണ്ടുള്ള തൊഴിയേറ്റ് നിലത്തുവീണ റെനിയെ ആന ചവിട്ടുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്നവര്‍ ആനയുടെ ശ്രദ്ധ തിരിച്ച ശേഷം റെനിയെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശാന്തനായി നിന്ന ആനയെ പിന്നീട് ക്ഷേത്രവളപ്പില്‍ തന്നെ തളച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News