ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടർമാർക്ക് പണം നൽകിയ ബിജെപി നേതാവിനെതിരെ കേസെടുത്തു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു.

ബിജെപി എക്‌സ് സർവീസ്‌മെൻ സെല്ലിന്റെ കോ- കൺവീനർ കെ എ പിള്ളക്കെതിരെയാണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി കേസെടുക്കാൻ അനുമതി നൽകിയത്.

തെരെഞ്ഞടുപ്പിൽ പണം വാഗ്ദാനം ചെയ്ത് BJP സ്ഥാനാർത്ഥിക്ക് വോട്ട് സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിലാണ് BJP നേതാവ് ക്യാപ്റ്റൻ KA പിള്ളക്കെതിരെ ചെങ്ങന്നൂർ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത് .

ബിജെപി എക്‌സ് സർവീസ്‌മെൻ സെല്ലിന്റെ കോ- കൺവീനർ കെ എ പിള്ളക്കെതിരെയാണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മജിസ്‌ട്രേട്ട് രേഷ്മ ശശിധരൻ കേസെടുക്കാൻ അനുമതി നൽകിയത്. ഐപിസി 123 ഇ വകുപ്പുപ്രകാരമാണ് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചെങ്ങന്നൂരിൽ എൻഡിഎ സ്ഥാനാർഥി പി എസ് ശ്രീധരൻപിള്ളയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ ചിഹ്നം പതിച്ച കാർഡുമായി കെ എ പിള്ള മണ്ഡലത്തിലെ അങ്ങാടിക്കൽ മേഖലയിലെ വീടുകളിൽ കഴിഞ്ഞ ദിവസം പണം വിതരണം ചെയ്തരണം ചെയ്തിരുന്നു.

കുട്ടികൾക്ക് കളിക്കാൻ ജേഴ്‌സി വാങ്ങാൻ പണം നൽകുകയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുകയും വോട്ടിനെക്കുറിച്ചും വർഗീയ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കും വിധം പിള്ള സംസാരിച്ചുവെന്നും അങ്ങാടിക്കൽമലയിലെ പണം ലഭിച്ച കുട്ടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

പഠിക്കാനും മറ്റും കൂടുതൽ സഹായം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തരാമെന്നും പറഞ്ഞു. കെ എ പിള്ളയോ ബിജെപിയോ പണവിതരണം നിഷേധിച്ചില്ല.

പണം നൽകിയതിനെ നിഷേധിക്കാതെ പണം നൽകിയത് വോട്ടിനായല്ലെന്ന വാദമാണ് ബിജെപി സ്ഥാനാർഥി ശ്രീധരൻപിള്ള നിരത്തിയത്.

വോട്ടിന് കോഴ സംഭവത്തിൽ BJP നേതാവിനെതിരെ കേസ് രജിസ്ട്രർ ചെയ്തത് BJP ക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here