
മലപ്പുറം: അങ്ങാടിപ്പുറത്ത് എ എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ ജനറേറ്റര്‍ മുറിയില്‍നിന്നാണ് തീപിടുത്തമുണ്ടായത്. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് കത്തി നശിച്ചത്. തീ മുകളിലേക്ക് പടരുമ്പോഴേക്കും നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് മറ്റുവാഹനങ്ങള്‍ പുറത്തേക്ക് മാറ്റി. അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here