കരുത്താര്‍ജിക്കാനൊരുങ്ങി ഗോകുലം എഫ് സി; ഇനി ടീമിന് വിദേശ പരിശീലകനും പുതിയ കളിക്കാരും

ഗോകുലം കേരള എഫ് സിയ്ക്ക് വിദേശ പരിശീലകനെത്തുന്നു. സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ ആന്‍ഡ്രോസ് സാന്റിയോ ഗോ വലേരയക്ക് കീഴില്‍ പുതിയ വിദേശ താരങ്ങളും.

ആദ്യ സീസണില്‍ തന്നെ ഐ ലീഗിലും സൂപ്പര്‍കപ്പിലും മികച്ച പ്രകടനം കാ്‌ഴചവെച്ച ഗോകുലം കേരള എഫ് സി, വരും സീസണില്‍ കൂടുതല്‍ കരുത്താര്‍ജിക്കാനൊരുങ്ങുകയാണ്. ഇതിനായി വിദേശ പരിശീലകരും പുതിയ കളിക്കാരും ടീമിനൊപ്പം ചേരും.

സ്പാനിഷ് പരിശീലകനായ ഫെര്‍ണാണ്ടോ ആന്‍ഡ്രോസ് സാന്റിയോ ഗോ വലേരയാണ് ഗോകുലത്തിന്റെ സീനിയര്‍ ടീമിന്റെ പരിശീലകനാവുന്നത്. ടേക്‌നിക്കില്‍ ഉപദേശകനായി ബ്രസീലുകാരന്‍ ലൂയി ഗ്രെക്കോയും എത്തും.

ടീമിലേക്ക് മികച്ച കളിക്കാരെ കണ്ടെത്തുന്നതിനായി ഇരുവരും സന്തോഷ് ട്രോഫി മത്സരം നടന്ന കൊല്‍ക്കത്തയില്‍ എത്തിയിരുന്നുന്നു.

സന്തോഷ് ട്രോഫി നേടിയ കേരള താരങ്ങളേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഇറങ്ങിയ മികച്ച കളിക്കാരേയും ഗോകുലം നോട്ടമിട്ടിട്ടുണ്ട്. മലയാളി താരങ്ങള്‍ക്കൊപ്പം പുുതിയ വിദേശ താരങ്ങളേയും ഗോകുലത്തിന്റെ ക്യാമ്പില്‍ എത്തിക്കാനാണ് മാനേജ്‌മെന്റ് നീക്കം.

പുതിയ പരിശീലകന്‍ എത്തുന്നതോടെ നിലവിലെ പരിശീലകന്‍ ബിനോ ജോര്‍ജ് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറുടെ റോളിലേക്ക് മാറും. സൂപ്പര്‍ കപ്പ് കഴിയുന്നതോടെ ബിനോ ജോര്‍ജ് പരിശീലകന്റെ ചുമതല ഒഴിയും.

ടീമിന്റെ മൊത്തത്തിലുളള മേല്‍നോട്ട ചുമതല ടെക്‌നിക്കല്‍ ഡയറക്ടര്‍ാക്കാവും. പുറമെ ഗോകുലത്തിന്റെ ക്യാമ്പുകളുടേയും അക്കാദമിയുടേയും വനിതാ ടീമിന്റേയും മേല്‍നോട്ട ചുമതക ബിനോ ജോര്‍ജ് വഹിക്കും.

ഐ ലീഗിലെ അരങ്ങേറ്റത്തില്‍ ആദ്യ കളികളില്‍ പിന്നോക്കം പോയ ടീം കരുത്തരായ മോഹന്‍ബഗാന്‍ അടക്കമുളളവരെ അട്ടിമറിച്ചാണ് അവസാന റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. അവസാനം ഏഴാം സ്ഥാനത്തെത്താനും ഗോകുലത്തിനായി.

ഇതോടെ യോഗ്യതാ റൗണ്ട് കളിച്ച്, ടീം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തവണ ആരംഭിച്ച സൂപ്പര്‍ കപ്പിലും പ്രവേശനം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News