സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി; തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍; വിധി കേസ് എടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പൂര്‍ കോടതി വിധി. കേസില്‍ സല്‍മാന്‍ മാത്രം  കുടുങ്ങും. കുറ്റക്കാരനെന്ന് കോടതി. സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവര്‍ കുറ്റക്കാരല്ലെന്നും കോടതി വീക്ഷിച്ചു.ജോദ്പൂര്‍ കോടതിയുടെ വിധി കേസ് എടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരും സല്‍മാന്റെ സഹയികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും  കോടതി വെരുതേ വിട്ടു.

വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28നാണ് വിചാരണാ കോടതിയില്‍ വാദം പൂര്‍ത്തിയായത്.ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here