കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഗോള്ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം . 48 കിലോ ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത്.

196 കിലോ ഭാരം ഉയര്‍ത്തിയാണ് കോമണ്‍വെല്‍ത് റെക്കോര്‍ഡും , ഗെയിംസ് റെക്കോര്‍ഡും ചാനു സ്വന്തം പേരിലാക്കിയത്. 194 എന്ന ചാനുവിന്‍റെ തന്നെ സ്വന്തം റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

മൗറീഷ്യസ് താരം മെരി ഹനിട്രയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. ശ്രീലങ്കയുടെ ദിനുഷയക്കാണ് വെങ്കലം.

ആദ്യ അവസരത്തില്‍ തന്നെ 80കിലോ ഉയര്‍ത്തി റെക്കോര്‍ഡോഡെയാണ് ചാനു തുടങ്ങിയത്. തുടര്‍ന്നുള്ള രണ്ട് അവസരങ്ങളിലും 84 , 86 കിലോ ഭാരം ഉയര്‍ത്തി സ്വന്തം റെക്കോര്‍ഡ് തന്നെ ചാനു തിരുത്തി.

നേരത്തെ പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരൂരാജ് പൂജാരി വെളളി നേടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News