സൂപ്പില്‍ നിന്നും ദുര്‍ഗന്ധം; സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്; റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്

സൂപ്പില്‍ നിന്നും ദുര്‍ഗന്ധം. ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും സൂപ്പ് വാങ്ങിയപ്പോഴാണ് ഒരിക്കലും ഇല്ലാത്ത രീതിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് കഴിക്കാനെത്തിയവര്‍ റെസ്റ്റോറന്റ് ജീവനക്കാരോട് പരാതിപെട്ടു.

റസ്റ്ററന്റിലെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു .തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്.

റെസ്റ്റോറന്റ് ഉടമ സൂപ്പില്‍ മൂത്രമൊഴിക്കുന്നു. ഹൈകൗ എന്ന വ്യക്തിയാണ് ഇക്കാര്യങ്ങളത്രയും ചെയ്തത്. റെസ്റ്റോറന്റ് ഉടമ ഷോപ്പിലേക്ക് കയറുന്നതും റെസ്റ്റോറന്റിലെ അടുക്കളയിലേക്ക് ചെന്ന് സൂപ്പ് പാത്രം തുറന്നു മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്.

പാന്റിന്റെ സിമ്പ് ഊരുന്നതും ഇടുന്നതും വ്യക്തമായി കാണാം. സംഭവം പുറത്തായതോടെ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News