വാളയാറിലെ ആത്മഹത്യ; പതിനാറുകാരി പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലക്കാട് വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡ നത്തിനിരയായതായി വിവരമുള്ളത്. രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍.

ക‍ഴിഞ്ഞ ദിവസം വാളയാര്‍ കനാല്‍പ്പിരിവിലാണ് പതിനാറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ആത്മഹത്യചെയ്തത്. വീട്ടിനകത്ത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി പീഢനത്തിനിരയായ വിവരം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണുള്ളത്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീടുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

നിലവില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനിരയായിരുന്നോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

നിലവില്‍ വാളയാര്‍ എസ്ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണിക്കുന്നത്. പുതിയ സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ ചുമതല ഉന്നത പോലീസുദ്യോഗസ്ഥര്‍ ഏറ്റെടുക്കും.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News