കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി; ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തു; മാനുഷിക പരിഗണന വെച്ചാണ് നിയമം പാസാക്കിയതെന്ന് മന്ത്രി ശൈലജ

ദില്ലി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളേയും പുറത്താക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

ഓര്‍ഡിനന്‍സസിനു പുറമേ ഈ വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ട് ഇന്നലെ നിയമസഭ ബില്‍ പാസാക്കിയിരുന്നു.

മാനുഷിക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ട് നിയമം പാസാക്കിയതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. മാനേജ്‌മെന്റിന്റെ ചതിയില്‍ കുട്ടികള്‍ ബലയാടാകരുത് എന്നാണ് സര്‍ക്കാര്‍ കരുതിയത്.

വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News