
മിറ്റു ക്യാമ്പെയ്‌നിങ്ങിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി സിനിമാമേഖലയില്‍ നിന്നും അല്ലാതെയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ബോളീവുഡിലും ഹോളീവുഡിലും മലയാളം സിനിമയില്‍ പോലും ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായി.
തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. തെലുഗ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രീ റെഡ്ഡിയിട്ട പുതിയ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് സിനിമാ മേഖല ചര്‍ച്ച ചെയ്യുന്നത്.
വ്യക്തിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്റാണ് താരം ഇട്ടത്. ആ അടുത്ത് താരത്തിന് ഒരു കുഞ്ഞു പിറന്നിട്ടുണ്ടെന്നതാണ് ഒരു സൂചന. നാനിക്ക് ഈ അടുത്താണ് കുഞ്ഞുണ്ടായത്.
ശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്യപ്പെട്ടതായിരുന്നു. പോസ്റ്റില്‍ ഈഗ’ എന്ന ചേര്‍ത്തിരുന്നുപിന്നീട് ഇത് തിരുത്തിയതായായാണ് കാണുന്നത്. നാനിയുടെ ചിത്രമാണ് ഈഗ. ഇത് ഉദ്ദേശിക്കുന്നത്, നാനിയെന്നാണ് വിലയിരുത്തല്‍. സ്വാഭാവിക അഭിനയമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് ഉദ്ദേശിക്കുന്നതും നാനിയെ തന്നെയാണെന്നാണ് വിലയിരുത്തല്‍ .
എന്നാല്‍ അതല്ല, അല്ലു അര്‍ജ്ജുനാണെന്നും പറയുന്നവരുണ്ട്. താരത്തിനും ഈ അടുത്ത് കുഞ്ഞു പിറന്നിരുന്നു. മഹഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ രാംചരണ്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് ഇവരെ കണ്ടു പഠിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. അതില്‍ ഉള്‍പ്പെടാത്തതിനാല്‍ താരം ഉദ്ദേശിക്കുന്നത്, അല്ലു അര്‍ജ്ജുനാണെന്നും പറയുന്നവരുണ്ട്.
ശ്രീയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെയാണ്;
നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.
അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.
നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്.
കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here