കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍; വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തു വിട്ടു

കേംബ്രിഡ്ജ് അനലിറ്റിക്ക വഴി ചോര്‍ന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ് ബുക്ക് പുറത്ത് വിട്ടു. 9കോടിയോളം ആള്‍ക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇന്ത്യയിലെ അഞ്ചര ലക്ഷത്തോളം ആള്‍ക്കാരുടെ വിവരങ്ങളും ചോര്‍ത്തി. രാഷ്ട്രീയക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാകാമെന്നും ഫെയ്സ് ബുക്ക്.

അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഫെയസ്ബുക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസറാണ് ഇക്കാര്യം ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ 11 ലക്ഷം അക്കൗണ്ടുകള്‍ യുകെയില്‍ നിന്നുള്ളത് ആണെന്നാണ് റിപ്പോര്‍ട്ട്.

വിവരച്ചോര്‍ച്ചാ വിവാദത്തില്‍ ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 11ന് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്പാകെ ഹാജരായി മൊഴി നല്‍കുന്നുണ്ട്. അതിനിടയില്‍ വിവാദത്തെ തുടര്‍ന്ന് ഐടി മന്ത്രാലയം നല്‍കിയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ ചോര്‍ന്ന ഇന്ത്യന്‍ ഉപയോക്താക്കളുടെ എണ്ണം ഫെയ്സ് ബുക്ക് വ്യക്തമാക്കിയത്.

ഇത് പ്രകാരം 5,62,455 ഇന്ത്യക്കാരുടെ വിവരങ്ങളാണ ്ചോര്‍ത്തിയത്. ആകെ ചോര്‍ച്ചയുടെ 0.6 ശതമാനം മാത്രമാണിത്. ഇറ്റ് ഈസ് ഡിജിറ്റള്‍ ലൈഫ് എന്ന ആപ്ലിക്കേഷനിലൂടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടാകാമെന്നും ഫെയ്സ് ബുക്ക് വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പുകളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടിട്ടുണ്ടെന്ന വാദം ശക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here