സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന്; ‘ബ്ലാക്ക് പാന്തര്‍’ ആദ്യ ചിത്രം

സൗദിക്കാര്‍ക്ക് ഇനി എല്ലാ വിലക്കുകളും മറികടന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം. മൂന്നരപ്പതിറ്റാണ്ടിനു ശേഷം ആദ്യത്തെ സിനിമാ തീയറ്റര്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ വേറെയും തുറക്കും. മാര്‍വല്‍ പുറത്തിറക്കുന്ന ബ്ലാക്ക് പാന്തര്‍ ആയിരിക്കും 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യചിത്രം.

കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്കുള്ള നിയന്ത്രണം സൗദി സര്‍ക്കാര്‍ മാറ്റിയത്. ഈ മാറ്റത്തെ സൗദിയിലെ ജനങ്ങള്‍ ആഹ്ലാദപൂര്‍വ്വമാണ് വരവേറ്റത്.

അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്.

അതേസമയം, രാജ്യത്തിന്റെ പരമ്പരാഗതവും ഇസ്ലാമിക മൂല്യങ്ങളും നിലനിര്‍ത്തുന്ന രീതിയിലാകും പുതിയ തീയേറ്റര്‍ എന്നാണ് വിവരം.

1970കളില്‍ സൗദിയില്‍ തീയേറ്ററുകള്‍ക്ക് അനുമതിയുണ്ടായിരുന്നെങ്കിലും അധികാരത്തിലേറിയ യാഥാസ്ഥിതിക ഭരണകൂടം 1980കളുടെ തുടക്കത്തില്‍ അവ അടച്ചുപൂട്ടുകയായിരുന്നു.

സൗദിയുടെ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് തിയേറ്ററുകള്‍ വീണ്ടും സൗദിയിലേക്ക് തിരിച്ച് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here