ഗൗരി ജീവനൊടുക്കിയത് സിന്ധുവിന്റേയും, ക്രസന്‍സിന്റേയും മാനസികപീഡനം മൂലം; ഗൗരി നേഘാ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഗൗരി നേഘാ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ കേസിന്റെ 120 പേജുള്ള കുറ്റപത്രം കഴിഞ്ഞ മാര്‍ച്ച് 31നാണ് സമര്‍പ്പിച്ചത്.

120 പേജുള്ള കുറ്റപത്രം കൊല്ലം വെസ്റ്റ് സിഐ ബിനുവാണ് കൊല്ലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഗൗരി ജീവനൊടുക്കിയത് സിന്ധുവിന്റേയും, ക്രസന്‍സിന്റേയും മാനസികപീഡനം മൂലമാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തില്‍ 305 ഐപിസി, 75 ജെജെ ആക്ടും ചുമത്തിയിട്ടുണ്ട്.

52 സാക്ഷികളും ഗൗരി ജീവനൊടുക്കിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 28 രേഖകളും തെളിവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലെ 12ഓളം കുട്ടികളുടേതടക്കം 71 പേരുടെ സാക്ഷിമൊഴികളും ഉണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്.

സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് അധ്യാപികയായ സിന്ധു ഗൗരിയെ ക്ലാസിലെത്തി സ്റ്റാഫ് റൂമിലേയ്ക്ക് വിളിച്ചുകൊണ്ട് പോയിരുന്നു.

എട്ടാം ക്ലാസിലെ ഗൗരിയുടെ സഹോദരിയോട് സിന്ധുവിനും ക്രസന്‍സിനും ഉള്ള പൂര്‍വ്വ വൈരാഗ്യമാണ് ഗൗരിയെ മാനസികമായി പീഡിപിക്കാന്‍ കാരണമെന്നും പൊലീസ് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News